മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം കണ്ണൂര്‍ തോട്ടട സ്വദേശിക്ക്; പേര് വെളിപ്പെടുത്തരുതെന്ന് കുടുംബം

സാധാരണ കുടുംബത്തെയാണ് ഇത്തവണ ബമ്പര്‍ തേടിയെത്തിയത്

Kerala Monsoon Bumper lottery draw: grand prize of 10 crore
Kerala Monsoon Bumper lottery
Edited by :Jayakumar
Last Updated :18 ജൂലൈ 2026, 8:42 pm IST

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം അടിച്ചത് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ തോട്ടട സ്വദേശിക്ക്. തോട്ടട ടൗണില്‍ നിന്നെടുത്ത എംസി 576896 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ ഭാഗ്യശാലിയോ കുടുംബമോ താല്‍പര്യപ്പെടുന്നില്ല.

സാധാരണ കുടുംബത്തെയാണ് ഇത്തവണ ബമ്പര്‍ തേടിയെത്തിയത്. തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച്ച രാവിലെ ഇവര്‍ ടിക്കറ്റ് പൊതുമേഖല ബാങ്കില്‍ കൈമാറിയേക്കും. തോട്ടടയിലെ കാവേരി സബ് ഏജന്‍സി സ്റ്റാള്‍ നടത്തുന്ന ബംഗാള്‍ സ്വദേശിയില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റെടുത്തത്.

കണ്ണൂര്‍ കാവേരി എജന്‍സിയാണ് വില്‍പ്പനയ്ക്കായി തോട്ടടയില്‍ ടിക്കറ്റ് നല്‍കിയത്. മനോജ് എന്നയാളാണ് കാവേരി ഏജന്‍സി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നടത്തിവരുന്നതെന്നാണ് വിവരം. ഒന്നാം സമ്മാനമായ 10 കോടിയടിച്ചതിനെ തുടര്‍ന്ന് തോട്ടടയിലെ കാവേരി സ്റ്റാള്‍ പൂട്ടി ബംഗാള്‍ സ്വദേശിയായ ഏജന്റ് സ്ഥലം വിട്ടു. കണ്ണൂരിലെ മെയിന്‍ ഏജന്റിനെ കാണാനും മാധ്യമങ്ങളില്‍ നിന്നു ഒഴിവാകുന്നതിനുമാണ് ഇയാള്‍ സ്ഥലം വിട്ടതെന്നാണ് സൂചന.

ഒന്നാം സമ്മാനം അടിച്ച തോട്ടട സ്വദേശിക്ക് നികുതി പിടിച്ച ശേഷം 7,01,87,500 കോടി രൂപയാണ് ലഭിക്കുക. ഈ തുകയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആദായ നികുതി സര്‍ചാര്‍ജ്, ഹെല്‍ത്ത് ആന്‍ഡ് എഡ്യുക്കേഷന്‍ സെസും പിടിക്കും. ഇതിന് ശേഷം ആറ് കോടി 30 ലക്ഷം രൂപയാണ് ലഭിക്കുക. 250 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.

രണ്ടു വര്‍ഷം മുന്‍പ് വിഷു ബമ്പറും കണ്ണൂരിലെ ഇരിട്ടി സ്വദേശിയെ തേടിയെത്തിയിരുന്നു. ചക്കരക്കല്‍ മുത്തു ഏജന്‍സി എജന്റിന് കൈമാറിയ ടിക്കറ്റില്‍ നിന്നാണ് ബമ്പറടിച്ചത്. റെക്കാര്‍ഡ് വില്‍പനയാണ് ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പറില്‍ നടന്നത്. 40 ലക്ഷം ടിക്കറ്റുകള്‍ വിറ്റുവെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ കണക്കുകള്‍.

News Now

Summary

Monsoon Bumper first prize goes to a native of Thottada, Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates