മഴയെ തുടർന്ന് ബോട്ടിങ് സമ്മതിച്ചില്ല; ആനച്ചാലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ വാക്കേറ്റം, കൈയാങ്കളി (വിഡിയോ)

പ്രവേശന ഫീസ് തിരികെ ആവശ്യപ്പെട്ടതാണ് സംഘർഷത്തിൽ കലാശിച്ചത്

Clash erupts between tourists and locals in Anachal
Anachal Clash
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :18 ജൂലൈ 2026, 7:46 pm IST

തൊടുപുഴ: ഇടുക്കി ആനച്ചാൽ ചെങ്കുളത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. ചെങ്കുളം ഡാമിൽ ബോട്ടിങ്ങിനായി എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 45 അംഗ വിനോദസഞ്ചാര സംഘവുമായിട്ടായിരുന്നു തർക്കം. ഹൈഡൽ ടൂറിസത്തിന്റെ ഭാ​ഗമായാണ് ഡാമിൽ ബോട്ടിങ് ഏർപ്പെടുത്തിയത്.

സംഘം ബോട്ടിങിനായി പ്രവേശന ഫീസ് നൽകിയിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് ബോട്ടിങ് നടത്താൻ സാധിക്കില്ലെന്ന് ജീവനക്കാർ സംഘത്തെ അറിയിച്ചു. തുടർന്ന് പ്രവേശന ഫീസ് തിരികെ ആവശ്യപ്പെട്ടതാണ് തർക്കത്തിന് വഴിവെച്ചത്.

ജീവനക്കാരുമായാണ് തർക്കം തുടങ്ങിയത്. പിന്നീട് വിഷയത്തിൽ നാട്ടുകാരും ഇടപെട്ടതോടെയാണ് സംഘർഷം ഉടലെടുത്തത്. വനിതാ ജീവനക്കാർ‌ക്കടക്കം പരിക്കേറ്റതായി പരാതിയുണ്ട്. വിനോദസഞ്ചാരത്തിനു എത്തിയവർ മദ്യ ലഹരിയിലായിരുന്നുവെന്നു നാട്ടുകാരും ആരോപിക്കുന്നു.

20 രൂപയാണ് പ്രവേശന ഫീസ്. ഈ പണം തിരികെ നൽകാൻ സാധിക്കില്ലെന്നു ​ഹൈഡൽ ടൂറിസം അധികൃതർ വ്യക്തമാക്കുന്നു. ബോട്ടിങ് അടക്കമുള്ളവയ്ക്ക് വേറെ പണം നൽകണം.

തെറ്റ് സംഭവിച്ചത് വിനോദസഞ്ചാരികളുടെ ഭാ​ഗത്താണെന്നു നാട്ടുകാർ പറയുന്നു. പ്രവേശന ഫീസ് മാത്രമേ അവർ നൽകിയിട്ടുള്ളു എന്നും മറ്റുള്ളയ്ക്കു പണം ഈടാക്കിയിട്ടില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

News Now

Summary

Argument turns into scuffle between tourists and locals in Anachal after boating cancelled due to heavy rain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates