
വെള്ളച്ചാട്ടങ്ങൾ വീണ്ടും സജീവമായി; ഇടുക്കിയില്‍ വിസ്മയ കാഴ്ച്ചകള്‍ ഒരുക്കി മണ്‍സൂണ്‍
വേനലില്‍ അപ്രത്യക്ഷമായ ജലപാതകള്‍ വീണ്ടും സജീവമായി

തൊടുപുഴ: തകര്‍ത്തുപെയ്യുന്ന മഴ ഇടുക്കിയില്‍ ജനജീവിതം ദുസ്സഹമാക്കുന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. എന്നാല്‍ ദുരിത പെയ്ത്തിനൊപ്പം ഇടുക്കിയില്‍ വിസ്മയ കാഴ്ച്ചകള്‍ ഒരുക്കുകയുമാണ് മണ്‍സൂണ്‍ (Monsoon) . വേനലില്‍ അപ്രത്യക്ഷമായ ജലപാതകള്‍ വീണ്ടും സജീവമായി. മലനിരകളില്‍ നിന്ന് നിറഞ്ഞു പതിയ്ക്കുന്ന വലുതും ചെറുതുമായ ജലപ്രവാഹങ്ങള്‍ ഇടുക്കിയുടെ മഴക്കാലത്തെ കൂടുതല്‍ സുന്ദരമാക്കുകയാണ്. വര്‍ഷകാലത്ത് പുനര്‍ജനിക്കുകയും പിന്നീട് മാഞ്ഞുപോവുകയും ചെയ്യുന്ന കുത്തുങ്കല്‍ വെള്ളച്ചാട്ടം ഇത്തരത്തില്‍ സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുകയാണ്.
ഇടുക്കിയിലെ മനോഹര വെള്ളചാട്ടങ്ങളില്‍ ഒന്നായ കുത്തുങ്കലിന്റെ മണ്‍സൂണ്‍ കാഴ്ചകള്‍ അതിമനോഹരമണ്. നേരത്തെ വര്‍ഷം മുഴുവന്‍ സജീവമായിരുന്നു കുത്തുങ്കല്‍ വെള്ളച്ചാട്ടം. എന്നാല്‍, ഹൈഡ്രോ ഇലട്രിക്ക് പ്രോജക്ടിന് വേണ്ടി പന്നിയാര്‍ പുഴയില്‍ അണകെട്ട് നിര്‍മ്മിച്ചതോടെയാണ് നീരൊഴുക്ക് പുനര്‍ജനിക്കാന്‍ മഴക്കാലമെത്താന്‍ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായത്.
പന്നിയാര്‍ പുഴയില്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന അണകെട്ട് വര്‍ഷകാലത്ത് കവിഞ്ഞ് ഒഴുകുന്നതോടെയാണ് വെള്ളച്ചാട്ടം വീണ്ടും സജീവമാകുന്നത്. മഴകാലത്ത് മാത്രം പുനര്‍ജനിയ്ക്കുന്ന അത്ഭുതമാണെങ്കിലും കുത്തുങ്കലിന്റെ കാഴ്ചകള്‍ ആസ്വദിയ്ക്കാന്‍ നിരവധി സഞ്ചരികളും എത്താറുണ്ട്. അതേസമയം, മനോഹാരിതയില്‍ കുത്തുങ്കല്‍ വെള്ളച്ചാട്ടം മനം കവരുമ്പോള്‍ പ്രദേശവാസികള്‍ക്ക് ഭീതി കൂടിയാണ് ഈ വെള്ളച്ചാട്ടം നല്‍കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



