സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു, കാരണം എല്‍നിനോയോ?; തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയും

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ കാലവര്‍ഷം ദുര്‍ബലമാകുന്നു

kerala rain
kerala rainfile
Edited by :Dhanoj AM
Last Updated :13 ജൂൺ 2026, 1:43 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ കാലവര്‍ഷം ദുര്‍ബലമാകുന്നു. എല്‍നിനോ പ്രതിഭാസമാണ് കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.

ഇന്നും നാളെയും ഏതാനും ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്്ക്കുള്ള സാധ്യതയുള്ളത്. തിങ്കളാഴ്ച മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല എന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനമാണ് കാലവര്‍ഷം ദുര്‍ബലമാകുന്നു എന്ന സൂചന നല്‍കിയത്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ പ്രവചനത്തില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല.

കാലവര്‍ഷ സീസണില്‍ മിതമായതോ ശക്തമായതോ ആയ എല്‍ നിനോയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. നിലവില്‍ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തില്‍ എല്‍ നിനോ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സമയത്ത് ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സമുദ്രോപരിതലത്തിലെ താപ വര്‍ധനവിനോട് അന്തരീക്ഷം പ്രതികരിച്ചതിനാല്‍ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകള്‍ ഇപ്പോള്‍ എല്‍ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി. ജൂണ്‍ മാസത്തോടെ പസഫിക്കിലെ താപനില എല്‍ നിനോ പരിധിയെ മറികടന്നു. ഏപ്രില്‍-മെയ്-ജൂണ്‍ (AMJ) മാസങ്ങളിലെ മൂന്ന് മാസത്തെ ശരാശരി താപനില വ്യതിയാനം എല്‍ നിനോ പരിധിയായ 0.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ഇതാണ് കാലവര്‍ഷ സീസണില്‍ എല്‍ നിനോയ്ക്ക് സാധ്യത കല്‍പ്പിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. മിതമായതോ ശക്തമായതോ ആയ എല്‍ നിനോയ്ക്ക് ആണ് സാധ്യത നിലനില്‍ക്കുന്നത്.

നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 'ന്യൂട്രല്‍' (Neutral IOD) അഥവാ സാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കാലവര്‍ഷം അവസാനിക്കുന്നത് വരെ ഈ ന്യൂട്രല്‍ അവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്ന് മണ്‍സൂണ്‍ മിഷന്‍ കപ്പിള്‍ഡ് ഫോര്‍കാസ്റ്റ് സിസ്റ്റം സൂചിപ്പിക്കുന്നു.

News Now

Summary

monsoon is weakening in the state? Rain intensity will decrease by Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates