15 മിനിറ്റ് വ്യത്യാസത്തിൽ അമ്മയും മകനും മരിച്ചു 

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ കിടപ്പിലായിരുന്നു സരസ്വതി അമ്മ

രാധാകൃഷ്ണൻ നായർ, സരസ്വതി അമ്മ
Last Updated :20 January 2024, 9:18 am IST

ആലപ്പുഴ: അമ്മ മരിച്ച് 15 മുനിറ്റ് വ്യത്യാസത്തിൽ മകനും മരിച്ചു. തുലാംപറമ്പ് വടക്ക് പല്ലാരിക്കൽ പടീറ്റതിൽ സരസ്വതി അമ്മ(85) യും മകൻ രാധാകൃഷ്ണൻ നായരു(65) മാണ് ഇന്നലെ മരിച്ചത്.  

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ കിടപ്പിലായിരുന്ന സരസ്വതി അമ്മ ഇന്നലെ പകൽ 3.30 നാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മാന്നാർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ രാധാകൃഷ്ണൻ നായർ 3.45 നു മാണ് മരിച്ചത്.

സരസ്വതി അമ്മയുടെ സംസ്ക്കാരം ഇന്ന് നടന്നു. മകന്റെ സംസ്ക്കാരം നാളെ നടക്കും. പരേതനായ ശിവശങ്കരപിള്ളയാണ് സരസ്വതി അമ്മയുടെ ഭർത്താവ്. ലോട്ടറി വില്പനക്കാരനായിരുന്നു രാധാകൃഷ്ണൻ നായർ. പരേതയായ രമണിയമ്മയാണ് ഭാര്യ. മക്കൾ: രാകേഷ് കൃഷ്ണൻ, മഹേഷ് കൃഷ്ണൻ , രാഹുൽ കൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, അക്ഷര, രാജി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now