മകൻ മരിച്ചത് അറിഞ്ഞില്ല, അമ്മ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം; പുറത്തറിഞ്ഞത് പെൻഷൻ നൽകാൻ എത്തിയപ്പോൾ

പെൻഷൻ നൽകാൻ ബാങ്ക് ജീവനക്കാർ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST

കോഴിക്കോട്; മകൻ മരിച്ചതറിയാതെ മൂന്ന് ദിവസം മൃതദേഹത്തിനരികിൽ കഴിഞ്ഞ് അമ്മ. കോഴിക്കോട് വാളയത്താണ് ദാരുണസംഭവമുണ്ടായത്. കല്ലുനിര മൂന്നാംകുഴി രമേശനെ (42) ആണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  പെൻഷൻ നൽകാൻ ബാങ്ക് ജീവനക്കാർ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. 

രമേശനും അമ്മ മന്ദിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മന്ദിയുടെ സാമൂഹിക ക്ഷേമ പെൻഷൻ നൽകാൻ എത്തിയതായിരുന്നു ബാങ്ക് ജീവനക്കാർ. ദുർഗന്ധം കാരണം അകത്തു കയറി നോക്കിയപ്പോഴാണ് രമേശനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 3 ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now