ഇന്ന് മുതൽ 18ാം തിയതി വരെയാണ് പരിശോധന

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

News Now

തിരുവനന്തപുരം: വാഹനങ്ങളിലെ സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടാൻ ഇന്നുമുതൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന. 'ഓപ്പറേഷൻ സൈലൻസ്' എന്ന പേരിൽ ഇന്ന് മുതൽ 18ാം തിയതി വരെയാണ് പരിശോധന. പ്രധാനമായും ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധനകൾ. 

ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാൻഡിൽ ബാർ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തൽ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കും. ഇത്തരം വാഹനങ്ങൾക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കരിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates