
News Now
പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില് വട്ടിയൂര്ക്കാവില് അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥി വീണ എസ് നായരുടെ പ്രചാരണത്തില് മുതിര്ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്പ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന് കെപിസിസി സമിതിയെ നിയോഗിക്കും.
ജോണ്സണ് എബ്രഹാമിനെ സമിതി ചെയര്മാനായി നിയമിച്ചതായും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്ത്ഥി വീണ എസ് നായരുമായി കൂടിക്കാഴ്ച നടത്തിയ മുല്ലപ്പള്ളി, പരാതിയുണ്ടെങ്കില് രേഖാമൂലം എഴുതി നല്കണമെന്നും ആവശ്യപ്പെട്ടു.
വീണ എസ് നായരുടെ പ്രചാരണത്തിനായി അച്ചടിച്ചു വന്ന 4000 ത്തോളം പോസ്റ്ററുകള് തൂക്കി വിറ്റ വാര്ത്ത പുറത്തു വന്നതോടെയാണ് മണ്ഡലത്തില് അട്ടിമറി നടന്നതെന്ന് സംശയം വന്നത്. ഡിസിസി പ്രസിഡന്റ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്. 500 രൂപക്കാണ് പ്രാദേശിക നേതാവ് കൂടിയായ ബാബു ഇത് വിറ്റത്. ബാബുവിനെ പാര്ട്ടിയില് നിന്നും ഇതിനകം പുറത്താക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



