സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:  നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍

ഒരാഴ്ചയായി  ഒളിവിലായിരുന്ന നവാസിനെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്

നവാസ് മുണ്ടകത്ത്
Last Updated :20 January 2024, 9:16 am IST

ആലപ്പുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍. മുസ്ലിം ലീഗ് നേതാവും കായംകുളം നഗരസഭ കൗണ്‍സിലറുമായ നവാസ് മുണ്ടകത്തിലാണ് അറസ്റ്റിലായത്. 

ഒരാഴ്ചയായി  ഒളിവിലായിരുന്ന നവാസിനെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. കായംകുളം നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ധര്‍ണയ്ക്കിടെയാണ് സംഘർഷമുണ്ടായത്. 

നഗരസഭ ചെയര്‍പേഴ്‌സനും ഔദ്യോഗിക യോഗത്തിനായി എത്തിയ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും യുഡിഎഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now