
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

കാസര്കോട്: കാഞ്ഞാങ്ങാട് കല്ലൂരാവില് ഡിവൈഎഫ്ഐ പ്രവര്ത്തകനെ കുത്തിക്കൊന്ന കേസില് യൂത്ത് വീഗ് പ്രവര്ത്തകന് അറസ്റ്റില്. ഇസ്ഹാഖ് ആണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പില് ലീഗ് സ്ഥാനാര്ത്ഥി തോറ്റതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. ഇന്നലെ രാത്രിയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള് റഹ്മാന് കുത്തേറ്റ് മരിച്ചത്.
ഡിവൈഎഫ്ഐയുടെ കല്ലൂരാവി യൂണിറ്റ് എക്സിക്യുട്ടീവ് അംഗമാണ് ഔഫ്. യൂത്ത് ലീഗ് കല്ലൂരാവി മുന്സിപ്പല് സെക്രട്ടറി ഇര്ഷാദ്, പ്രവര്ത്തകരായ ഇസ്ഹാഖ്, ഹസ്സന് തുടങ്ങിയ മൂന്ന് പേര്ക്കെതിരേയാണ് ഹോസ്ദുര്ഗ്ഗ് പൊലീസ് കേസ്സെടുത്തിരിക്കുന്നത്.
ബൈക്കില് പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്ദുറഹ്മാനെയും സുഹൃത്ത് ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്ത്തകരായ ഇര്ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്ഷാദ് ഉള്പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടന് അക്രമികള് ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മന്സൂര് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇര്ഷാദിനെയും ഹസ്സനെയും കണ്ടിരുന്നു എന്ന് ഷുഹൈബ് മാധ്യമപ്രവര്ത്തകരോട് പ്രതികരിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാര്ഡില് എല്ഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങള് ആരംഭിച്ചത്. വിജയിച്ച എല്ഡിഎഫ് സ്ഥാനാര്ഥിയടക്കമുള്ള സംഘം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാര് കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടര്ച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് റിപ്പോര്ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


