ആലപ്പുഴയിലെ കൊലപാതകങ്ങള്‍; സമൂഹ മാധ്യമങ്ങള്‍ വഴി കലാപാഹ്വാനം; യുവാവ് അറസ്റ്റില്‍

ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ മേല്‍നോട്ടത്തിലൂളള പ്രത്യേക സംഘത്തിന്റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ പോസ്റ്റുകള്‍ കണ്ടെത്തിയത്

അറസ്റ്റിലായ സെയ്ദ് അലി
Last Updated :20 January 2024, 8:52 am IST

കൊല്ലം: സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ്‌വീട്ടില്‍ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നു പൊലീസ് അറിയിച്ചു. 

ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ മേല്‍നോട്ടത്തിലൂളള പ്രത്യേക സംഘത്തിന്റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ പോസ്റ്റുകള്‍
 കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കൊല്ലം വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.നിരോധിത സംഘടനകളുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നുളള വിവരം പരിശോധിച്ചു വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now