അപ്രതീക്ഷിത മുന്നേറ്റം നടത്തി നവ്യ ഹരിദാസ്; ബിജെപി മൂന്നിടത്ത് മുന്നില്‍

അപ്രതീക്ഷിത മുന്നേറ്റം നടത്തി നവ്യ ഹരിദാസ്; ബിജെപി മൂന്നിടത്ത് മുന്നില്‍

നവ്യ ഹരിദാസ്/ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 8:43 am IST
Edited by :migrator

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ ലീഡ് മൂന്നിടത്ത്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസുമാണ് ലീഡ് ചെയ്യുന്നത്.

ബിജെപിയുടെ സിറ്റിങ് സീറ്റ് ആയ നേമത്ത് തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞെങ്കിലും പിന്നീട് കുമ്മനം രാജശേഖരന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു. പോസ്റ്റല്‍ ബാലറ്റില്‍ തുടങ്ങിയ ലീഡ് വോട്ടിങ് യന്ത്രം എണ്ണിത്തുടങ്ങിയപ്പോഴും കുമ്മനം നിലനിര്‍ത്തി. 

പാലക്കാട് തുടക്കം തൊട്ടേ ഇ ശ്രീധരന്‍ മുന്നിലാണ്. ശ്രീധരന്റെ ലീഡ് രണ്ടായിരം കടന്നു. 

സംസ്ഥാനത്ത് ബിജെപി ഏറ്റവും വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളാണ് നേമവും പാലക്കാടും. കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസ് അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now