താലിമാല പൊട്ടിച്ചു; വഴക്കിട്ട ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്; ആത്മഹത്യാ ശ്രമം

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST


തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് ശ്രീവത്സത്തില്‍ ഷീജയാണ് കൊല്ലപ്പെട്ടത്. 48 വയസായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് സതീശന്‍ നായര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.  

ഇന്ന് രാവിലെയാണ് സംഭവം.  മക്കള്‍ ഓണ്‍ലൈന്‍ ക്ലാസിനായി രാവിലെ ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് സംഭവം. സതീശനും ഷീജയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം വഴക്ക് കുടിയ സമയത്ത് ഷീജയുടെ താലിമാല സതീശന്‍ നായര്‍ പൊട്ടിച്ചിരുന്നു. 

ഇക്കാര്യം ഷീജ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിന് ശേഷം ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെ ഷീജയുടെ വീട്ടുകാര്‍ വിവരം നെടുമങ്ങാട് പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ ചെല്ലാന്‍ സതീശന്‍ നായരോട് ആവശ്യപ്പെട്ടിരുന്നു. 

രാവിലെ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പോയ സമയത്താണ് വീണ്ടും വഴക്കുണ്ടാകുകയും കൊലപാതകം നടക്കുകയും ചെയ്തത്. ഇവരുടെ മകന്‍ ഉച്ചയ്ക്ക് എത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. അടുക്കള വശത്തെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ഷീജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now