
ഗര്‍ഭിണിയാണെന്ന വിവരം 10 മാസം മറച്ചുവച്ചു; യൂട്യൂബില്‍ നോക്കി വീട്ടുകാര്‍ പോലുമറിയാതെ പ്രസവം; മലപ്പുറത്ത് 17കാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍
ഗര്‍ഭിണിയായ വിവരം എല്ലാവരില്‍ നി്ന്നും മറച്ചുവച്ച പതിനേഴുകാരി യു ട്യൂബില്‍ നോക്കിയാണ് പ്രസവരീതി മനസിലാക്കിയത്.

മലപ്പുരം: പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ ആരുമറിയാതെ മുറിയില്‍ കുഞ്ഞിന് ജന്മം നല്കി. ഗര്‍ഭിണിയായ വിവരം എല്ലാവരില്‍ നി്ന്നും മറച്ചുവച്ച പതിനേഴുകാരി യു ട്യൂബില്‍ നോക്കിയാണ് പ്രസവരീതി മനസിലാക്കിയത്. വിവരം അറിഞ്ഞ വീട്ടുകാര്‍ മൂന്ന് ദിവസത്തിന് ശേഷമാണ ആശുപത്രിയിലാക്കിയത്. പീഡിപ്പിച്ച അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗര്‍ഭിണായാണെന്ന് വിവരം പത്തുമാസവും പെണ്‍കുട്ടി വീട്ടില്‍ നിന്ന് മറച്ചുവെച്ചു. അതിന് ശേഷം മുറിയില്‍ യൂട്യൂബ് നോക്കി പ്രസവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത ്അന്വേഷണം ആരംഭിച്ചു. അയല്‍വാസിയായ 21കാരനെയാണ് പൊലീസ് പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തത് യൂട്യൂബ് നോക്കി പ്രസവം എടുക്കുന്നത് എങ്ങനെയെന്ന് മനസിലാക്കി പൊക്കിള്‍ കൊടി സ്വയം മുറിച്ച പുറത്തെടുത്തെന്നാണ് പെണ്‍കുട്ടി പറയുന്നത്.
20ാംതീയതിയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച ശേഷം മൂന്ന് ദിവസം ഇക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചു.
പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവിന് കാഴ്ചക്കുറവുണ്ട്. ഈ ഒരു സാഹചര്യം മറയാക്കി അയല്‍വാസി വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. 23ാം തീയതിയാണ് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവശിപ്പിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
