ചെങ്ങറ സമര ഭൂമിയിൽ താമസിക്കുന്ന ബീന, ഇവരുടെ ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരേയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ശ്യാം
Last Updated :20 January 2024, 9:24 am IST

News Now

പത്തനംതിട്ട: മക്കളുടെ മുന്നിൽ വച്ച് അച്ഛനേയും അമ്മയേയും വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. ആക്രമണത്തിനിടെ മക്കൾ ഓടി രക്ഷപ്പെട്ടു. ചെങ്ങറ സമര ഭൂമിയിൽ ശാഖ 48സ്‌ ശ്യാം (50) ആണ് മലയാലപ്പുഴ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് അതുമ്പുംകുളത്തെ സമര ഭൂമിയിലാണ് സംഭവം. 

ചെങ്ങറ സമര ഭൂമിയിൽ താമസിക്കുന്ന ബീന, ഇവരുടെ ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരേയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുൻ വൈരാ​ഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി. 

ബീനയും ബിനുവും മക്കൾക്കൊപ്പം ഇവരുടെ താമസ സ്ഥലത്തേലേക്ക് പോകുന്നതിനിടെ ശ്യാം ഇരുവരേയും തടഞ്ഞു നിർത്തി വടിവാൾ കൊണ്ടു വെട്ടുകയായിരുന്നു. വടിവാൾ ബാ​ഗിൽ സൂക്ഷിച്ചാണ് ഇയാൾ എത്തിയത്. 

ആദ്യം വെട്ടേറ്റത് ബിനുവിനാണ്. പിന്നാലെ ബീനയെ കൊല്ലുമെന്നു പറഞ്ഞ് കഴുത്തിൽ വെട്ടി. തടയാൻ ശ്രമിച്ച ബിനുവിന്റെ കാലിൽ രണ്ടാമതും വെട്ടേൽപ്പിച്ചു. ഇടതു കാലിനാണ് പരിക്കേറ്റത്. കുട്ടികൾ ഈ രം​ഗങ്ങൾ കണ്ടതോടെ ഭയന്നോടി. 

തൊട്ടടുത്ത ശാഖ ഓഫീസിൽ ഉണ്ടായിരുന്ന ആളുകൾ ചേർന്നു ഇരുവരേയും കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയത്തേക്ക് മാറ്റി. അറസ്റ്റിലായ ശ്യാമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates