
News Now
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന; നാലുദിവസത്തിനുള്ളില്‍ കുടുങ്ങിയത് 6199 പേര്

മൃതദേഹത്തിനായി മണിക്കൂറുകൾ കാത്തിരുന്ന് ബന്ധുക്കൾ; മോർച്ചറിയിൽ മദ്യപിച്ച് ലക്ക് കെട്ട് ഉറങ്ങി ഡോക്ടർ, സസ്പെൻഷൻ (വിഡിയോ )

ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് മാറും; പീക്ക് സമയം ആറുമുതൽ രാത്രി പതിനൊന്നര വരെ; ഇന്ധനസർച്ചാർജും കൂടും
ആക്രമണം കൃത്യമായ ആസുത്രണത്തോടെ; വെടിയുതിര്‍ത്ത് 5 തവണ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളുടെ ബൈക്ക് കണ്ടെത്തി

കൊല്ലം: അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കൊല്ലം കടപ്പാക്കട ഭാവന നഗര്‍ വെപ്പാലുമൂട് പള്ളിപ്പുറത്തു വീട്ടില്‍ ഫിലിപ്പാണ് (ലാലു 42) മരിച്ചത്. ഇന്നു വൈകുന്നേരത്തോടെയാണ് സംഭവം. സംഭവത്തില്‍ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
വളര്‍ത്തുനായയെയും കൊണ്ട് പാതയോരത്തുകൂടെ ഫിലിപ്പ് പോകുന്നതിനിടെ പ്രതികളില്‍ ഒരാള്‍ കല്ലെറിയുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രദേശവാസികളായ മനോജ്, ജോണ്സന് എന്നിവരാണു പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റാഫിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
മദ്യപിച്ച ശേഷമാണ് തര്‍ക്കമുണ്ടായതെന്നു ചില ദൃക്സാക്ഷികള്‍ പറഞ്ഞെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.ഫിലിപ്പിന്റെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



