
നവജാത ശിശു ബക്കറ്റിൽ മരിച്ച നിലയിൽ; അമ്മ പൊലീസ് നിരീക്ഷണത്തിൽ
രക്തസ്രാവത്തെ തുടർന്നു ശനിയാഴ്ച രാത്രി യുവതി ബന്ധുക്കൾക്കൊപ്പം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു

തൃശൂർ: നവജാത ശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൃശൂർ അടാട്ടാണ് സംഭവം. 42കാരിയായ അമ്മ പൊലീസ് നിരീക്ഷണത്തിൽ.
രക്തസ്രാവത്തെ തുടർന്നു ശനിയാഴ്ച രാത്രി യുവതി ബന്ധുക്കൾക്കൊപ്പം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ഇതേത്തുടർന്നു ആശുപത്രി അധികൃതർ പൊലീസിൽ വിവരം നൽകി.
പിന്നാലെ യുവതിയുടെ വീട്ടിലെത്തിയ പൊലീസാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. യുവതി നിലവിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. യുവതിയുടെ ഭർത്താവ് രണ്ട് വർഷം മുൻപാണ് മരിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
