
തിരുവനന്തപുരത്ത് നവജാത ശിശു കിണറ്റില്‍ മരിച്ചനിലയില്‍; അമ്മ കസ്റ്റഡിയില്‍
തിരുവനന്തപുരം പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍. നവജാത ശിശുവിനെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത - സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി രണ്ടുമണിയോടെ ശ്രീദേവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മൂന്നരയോടെ സജി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റിന്‍കരയില്‍ നിന്ന് കുഞ്ഞിന്റെ ടവല്‍ കിട്ടി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കിണറ്റില്‍ ഇറങ്ങിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീടിന്റെ പിറകിലെ കിണറ്റില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് പോത്തന്‍കോട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
