
നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായി; ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി
പ്രസവത്തിനായി സെപ്റ്റംബര്‍ 29നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്

ആലപ്പുഴ: ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ ആരോപണം നേരിട്ട ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി. കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേ ആശുപത്രിയില്‍ ജനിച്ച ആലപ്പുഴ തെക്കനാര്യാട് അവലുകൂന്ന് പുത്തന്‍പുരയ്ക്കല്‍ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്നാണ് പരാതി.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്കി. നിലവില്‍ ആരോപണം നേരിടുന്ന വനിത ഡോക്ടറാണ് അന്ന് ചികിത്സ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
പ്രസവത്തിനായി സെപ്റ്റംബര്‍ 29നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം
രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


അമിത് ഷായ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി; പരാതി

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ് ( വീഡിയോ)
