
കോഴിക്കോട് നവദമ്പതികള്‍ പാലത്തില്‍ നിന്ന് പുഴയില്‍ ചാടി; യുവതിയെ രക്ഷിച്ചു
നവ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്നും ചാലിയാര്‍ പുഴയിലേക്ക് ചാടി

കോഴിക്കോട്: നവ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്നും ചാലിയാര്‍ പുഴയിലേക്ക് ചാടി. മലപ്പുറം സ്വദേശികളായ ജിതിന്, വര്‍ഷ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വര്‍ഷയെ തോണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയൊഴുക്കുള്ള സ്ഥലത്ത് മുങ്ങിത്താഴ്ന്ന ജിതിന് വേണ്ടി തിരച്ചില്‍ നടക്കുകയാണ്.
ഞായാറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.കോസ്റ്റല്‍ പൊലീസും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.ആറുമാസം മുന്‍പാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്.
ജിതിനും വര്‍ഷയും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ നിന്നിറിങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം; ചെന്നൈയില്‍ വിജയ്ക്കൊപ്പം മെട്രോ യാത്രയുമായി മോദി ( വീഡിയോ)


