കാലവര്‍ഷം ശക്തം; ഇടുക്കി ജില്ലയില്‍ ഞായറാഴ്ച വരെ രാത്രികാല യാത്രയ്ക്ക് നിരോധനം

ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ  രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ  രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇടുക്കി ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്രകാലാവസ്ഥ വകുപ്പും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചതിനാലും ജില്ലയില്‍ അതിശക്തായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് തീരുമാനം. കോവിഡ് 19 ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, ദുരന്തനിവാരണം, കെഎസ്ഇബി, എന്നിവ ഉള്‍പ്പെടെയുളള 
അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും യാത്ര ചെയ്യുന്നതിന് ഇളവുണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now