
'തോട്ടി ഉപയോഗിച്ച് ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പി'; ആരോപണങ്ങള്‍ തള്ളി കെഎസ്ഇബി
ചില വ്യക്തികള്‍ കാട്ടിയ നിയമലംഘനത്തിന് കെ എസ് ഇ ബി യെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും അധികൃതര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച (nilambur student death) സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്താണ് സ്വകാര്യ വ്യക്തി കെണിവച്ചത്. വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നു എന്നും ദൃശ്യങ്ങള്‍ സഹിതം കെഎസ്ഇബി വിശദീകരിക്കുന്നു. ചില വ്യക്തികള്‍ കാട്ടിയ നിയമലംഘനത്തിന് കെഎസ്ഇബി യെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും അധികൃതര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.
നിലമ്പൂരില്‍ കുട്ടി മരിക്കാന്‍ ഇടയാക്കിയ വൈദ്യുതി പന്നിക്കെണിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സഹിതമാണ് കെ എസ് ഇ ബിയുടെ വിശദീകരണം. വൈദ്യുതി ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി എടുത്ത് പന്നിക്കെണി വച്ചത് കെഎസ്ഇബിയുടെ ഒത്താശയോടെയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ വിശദീകരണം എന്നാണ് വിലയിരുത്തല്‍.
നിലമ്പൂരിലേതിന് സമാനമായ വൈദ്യുതി മോഷണത്തെ കുറിച്ച് കെഎസ്ഇബി നിരന്തരം ബോധവത്കരണം നടത്താറുണ്ട്. കാര്‍ഷിക വിള സംരക്ഷണത്തിനായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ അപേക്ഷ നല്കി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ. വൈദ്യുത വേലികള്‍ക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമത്തിന് വിരുദ്ധവും 3 വര്‍ഷം വരെ തടവും, പിഴയും, രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണെന്നും കെഎസ്ഇബി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


