'ഗേറ്റിന് പുറത്തുപോയാല്‍ കൈയും കാലും വെട്ടുമെന്ന് പറഞ്ഞു', അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിധിന്‍ രാജിന്റെ ശബ്ദസന്ദേശം

നിധിന്‍ രാജ് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ ആണ് അധ്യാപകരുടെ ഇടപെടല്‍ സംബന്ധിച്ച പരാമര്‍ശങ്ങളുള്ളത്

Relatives say Nithin Raj faced severe torture; funeral today
Nithin Raj Death
Edited by :എന്‍ പി അനൂപ്
Last Updated :13 ഏപ്രിൽ 2026, 9:08 am IST

തിരുവനന്തപുരം: കോളജില്‍ വച്ച് അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചെന്നും വിഢ്ഡി എന്ന് വിളിച്ചുവെന്നും പറയുന്ന നിധിന്‍ രാജിന്റെ ശബ്ദസന്ദേശം പുറത്ത്. നിധിന്‍ രാജ് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ ആണ് അധ്യാപകരുടെ ഇടപെടല്‍ സംബന്ധിച്ച പരാമര്‍ശങ്ങളുള്ളത്. സഹപാഠികള്‍ക്കിടയില്‍വെച്ച് തന്നെ നിരന്തരം അപമാനിച്ചെന്നും സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിന്‍ പറയുന്നതും ശബ്ദ സന്ദേശത്തിലുണ്ട്. തന്റെ വീട്ടുകാരെ ഉള്‍പ്പെടെ അധ്യാപകര്‍ പരിഹസിച്ചെന്നും ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനെന്ന് പറഞ്ഞുവെന്നും നിധിന്‍ രാജ് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

'ഞാന്‍ സ്റ്റാഫ് റൂമില്‍ നിന്നിറങ്ങിയപ്പോള്‍ എന്നോട് യു ആര്‍ ആന്‍ ഇഡിയറ്റ് എന്നുപറഞ്ഞു എന്ന് തുടങ്ങുന്നതാണ് ശബ്ദ സന്ദേശം. ഇഡിയറ്റ് എന്ന പരാമര്‍ശത്തിന് സെയിം ടു യു എന്ന് മറുപടി നല്‍കിയെന്നും നിതിന്‍ പറയുന്നുണ്ട്. കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമുണ്ടല്ലോ, നമ്മുടെ സ്റ്റാഫ് റൂം. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്നോട് പറഞ്ഞു നീ ഗേറ്റിന് പുറത്തുപോയാല്‍ കൈയും കാലും വെട്ടുമെന്ന്, കയ്യില്ലാതെ നീ ജീവിക്കേണ്ടി വരുമെന്ന്. എന്നെ വെറുതെ ക്ലാസില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയിട്ട് അമ്മയേയും അമ്മയുടെ സര്‍ജറിയേയും കളിയാക്കി. എന്നിട്ട് മൂന്ന് മാര്‍ക്ക് കുറച്ചെന്ന് പാരന്റ്സിനോട് സര്‍പ്രൈസായി പറഞ്ഞേക്ക് എന്നുപറഞ്ഞു. അതുപോലെ എന്നെയിന്നലെ ക്ലാസില്‍ ഇന്‍സള്‍ട്ട് ചെയ്തു. ഞാനത് ഒരുപരിധിവരെ സഹിച്ചു. ലാസ്റ്റായപ്പോഴാണ് പൊട്ടിത്തെറിച്ചത്. താന്‍, നിങ്ങള്‍ എന്നൊക്കെയേ ഞാനയാളെ വിളിച്ചിട്ടുള്ളൂ, സാര്‍ എന്ന് വിളിച്ചിട്ടില്ല'. എന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.

അതിനിടെ, അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ അധ്യാപികയുടെ പരാതിയില്‍ കേസെടുത്തു. നിതിന്‍ രാജിന്റെ ഓണ്‍ലൈന്‍ ആപ്പ് ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അധ്യാപിക പരാതി നല്‍കിയിരിക്കുന്നത്. തിരിച്ചടവിന്റെ പേരില്‍ തട്ടിപ്പുകാര്‍ നിരന്തരം വിളിച്ചിരുന്നെന്ന് വ്യക്തമാക്കി അധ്യാപിക നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്.

News Now

Summary

Nithin Raj's voice message says he was abused by teachers en masse.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates