
നിതിന്‍ രാജിന്റെ മരണം: പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്
ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്.

കണ്ണൂര്‍: ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന് എന്നിവരെയാണ് പ്രതി പട്ടികയില്‍ ചേര്‍ത്തത്. നിതിന്‍ രാജിന്റെ ഫോണ്‍ വാങ്ങിവെച്ചത് ഇരുവരുമായിരുന്നു. പ്രതി ചേര്‍ത്തതിന് പിന്നാലെ പ്രതികള്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കി.
WHAT TO READ NEXT

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചു
ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ ഉള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഏപ്രില്‍ 30നാണ് അന്വേഷണം ക്രൈ, ബ്രാഞ്ചിന് കൈമാറിയത്.
ഡോ. എം റാമാണ് കേസിലെ ഒന്നാം പ്രതി. കോളേജിലെ തന്നെ മറ്റൊരു അധ്യാപിക സംഗീത നമ്പ്യാരാണ് കേസിലെ രണ്ടാംപ്രതി. റാമിന് ഈ മാസം ഒമ്പതിന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ പ്രവേശിക്കരുത്, വിദ്യാര്‍ത്ഥികളെ സ്വാധീനിക്കരുത് തുടങ്ങി കര്‍ശന ഉപാധികളോടെയായിരുന്നു റാമിന് ജാമ്യം അനുവദിച്ചത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Nithin Raj's death: Crime Branch names principal and teacher as accused
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



