
തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയില്ല; വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമെന്ന് താരിഖ് അന്‍വര്‍
നേതാക്കള്‍ തമ്മിലുള്ള പരസ്യമായ പോര് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വോട്ട് വിഹിത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താഴെത്തട്ടിലെ നേതൃനിരയില്‍ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫുമായി ഒരു ശതമാനത്തില്‍ താഴെ വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ തദ്ദേശതെരഞ്ഞടുപ്പില്‍ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താഴത്തട്ടുമുതല്‍ നടപടിയുണ്ടാകും.ചില ഡിസിസികള്‍ക്കെതിരെ യുഡിഎഫില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് ഒഴിവാക്കണം. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ പറയണം. നേതാക്കള്‍ പരസ്പരം പോരടിക്കുന്നത് പാര്‍ട്ടിയെ ദോഷമായി ബാധിക്കുമെന്നും പരസ്യമായ പോര് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Related News

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി
