
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

തിരുവനന്തപുരം: സംസ്ഥാനത്ത് ബോയ്സ്-ഗേള്സ് സ്കൂളുകള് നിര്ത്തലാക്കാന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. അടുത്ത അധ്യായന വര്ഷം മുതല് എല്ലാ സ്കൂളുകളും മിക്സഡ് സ്കൂള് ആക്കണമെന്നാണ് ഉത്തരവ്.
സഹ വിദ്യാഭ്യാസം നടപ്പാക്കണമെന്ന് ഉത്തരവില് പറയുന്നു. ഇതിന് വേണ്ടി ശൗചാലയ സംവിധാനങ്ങള് ഉള്പ്പെടെ ഉറപ്പാക്കണം. ഇതിന് ആവശ്യമായ നടപടികള് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്നും ഉത്തരവില് പറയുന്നു.
ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേക സ്കൂളുകള് നിലനില്ക്കുന്നതിലൂടെ ലിംഗനീത നിഷേധിക്കപ്പെടുകയാണ് എന്ന് ഉത്തരവില് ചൂണ്ടിക്കാട്ടുന്നു. അഞ്ചല് സ്വദേശിയായ ഡോ. ഐസക് പോള് സമര്പ്പിച്ച ഹര്ജിയിലാണ് ഉത്തരവ്. 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് മറുപടി നല്കണമെന്്ന ഉത്തരവില് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ആകെ 280 ഗേള്സ് സ്കൂളുകളും164 ബോയ്സ് സ്്കൂളുകളുമാണ് ഉള്ളത്. സംസ്ഥാനത്ത് കൂടുതല് സ്കൂളുകള് മിക്സഡ് ആക്കുമെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടിയും വ്യക്തമാക്കിയിരുന്നു.
ഈ വാര്ത്ത കൂടി വായിക്കാം അടിവസ്ത്രം അഴിപ്പിച്ച കേസ്; അറസ്റ്റിലായ എല്ലാവര്ക്കും ജാമ്യം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


