
പതിനെട്ടു വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വാങ്ങി നല്കിയാല് കേസ് എടുക്കാന്‍ വകുപ്പില്ല!
23 വയസില്‍ താഴെയുള്ളവരുടെ മദ്യപാനവും ഇവര്‍ക്ക് മദ്യം വില്‍ക്കുന്നതും പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നതും കുറ്റകരമാണെന്ന് ഉത്തരവുകളുണ്ട്

തൃശൂര്‍: പതിനെട്ടു വയസ് തികയാത്തവര്‍ക്കും മദ്യം വാങ്ങി നല്കിയാല് കേസ് എടുക്കാന്‍ വകുപ്പില്ല! മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസ്സായി ഉയര്‍ത്തിയതോടെ മറ്റുള്ളവര്‍ വാങ്ങിനല്‍കുന്നത് തടയാന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യത്തിന് എക്സൈസ് വകുപ്പ് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപ്രവര്ത്തകന് ഷാന്റി ജോസഫ് തട്ടകത്ത് നല്കിയ നിവേദനത്തിനുള്ള മറുപടിയില്‍ എക്സൈസിന് കേസ് എടുക്കാന്‍ അധികാരമില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിക്കുകയായിരുന്നു.
23 വയസില്‍ താഴെയുള്ളവരുടെ മദ്യപാനവും ഇവര്‍ക്ക് മദ്യം വില്‍ക്കുന്നതും പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നതും കുറ്റകരമാണെന്ന് ഉത്തരവുകളുണ്ട്. എന്നാല്‍ മദ്യം നല്‍കുന്നവര്‍ക്കെതിരെ എക്സസൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ നിലവില്‍ വകുപ്പിനെ അധികാരപ്പെടുത്തിയിട്ടില്ലെന്നും മറുപടിയില്‍ വിശദീകരിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരാതികളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള പരിശോധനകളും യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിനുമുള്ള ബോധവത്കരണമാണ് നിലവില്‍ എക്സൈസ് വകുപ്പ് നടപ്പിലാക്കി വരുന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
No provision to register a case if liquor is bought and given to those under 18 years of age! — Excise
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





