
ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതിനിടെ കാട്ടാന ആക്രമണം; കൊല്ലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം
തൊഴിലുറപ്പ് തൊഴിലാളിയായ കടശേരി സ്വദേശി രാജമ്മയാണ് മരിച്ചത്.

കൊല്ലം: പത്തനാപുരത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ കടശേരി സ്വദേശി രാജമ്മയാണ് മരിച്ചത്. 80 വയസ്സായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി തുടുങ്ങുംമുന്‍പ് ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം.
വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തൊഴിലുറപ്പ് ജോലി തുടങ്ങുന്നതിന് മുന്‍പായി ജോലിക്ക് എത്തിയ ആളുകളുടെ ഫോട്ടോ എടുത്ത് പഞ്ചായത്തിന് നല്‍കണം. അതിന്റെ ഭാഗമായി ഫോട്ടോ എടുക്കുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
പിന്‍ഭാഗത്തുനിന്നും ആന വരുന്നത് കണ്ട് ഒപ്പമുള്ളവര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് ഓടാനായില്ല. ആന ആക്രമിക്കുന്നത് കണ്ട് തൊഴിലാളികള്‍ ഒച്ചവച്ചെങ്കിലും ആന അവിടെ തന്നെ നിലയുറപ്പിച്ചു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ കാട് കയറ്റിയത്.
രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
80-year-old woman killed in elephant attack in pathanapuram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


