
'ആരെങ്കിലും പറയുന്നത് കേട്ട് മുഖ്യമന്ത്രി പ്രതികരിക്കാന്‍ പാടുണ്ടോ?'; സതീശന്റെ മൂകാംബിക സന്ദര്‍ശനത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് എംഎ ബേബി
ക്ഷേത്രത്തിൽ പോയതിന് വിമർശിച്ചവർ ഏതു ലോകത്തിലാണ് ജീവിക്കുന്നത് ?

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മൂകാംബിക സന്ദര്‍ശനത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. താന്‍ പറയാത്ത പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ മറുപടി പറയാന്‍ ആധാരമാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും എംഎ ബേബി ചോദിച്ചു.
ആരെങ്കിലും പറയുന്നത് കേട്ട് മുഖ്യമന്ത്രി പ്രതികരിക്കാന്‍ പാടുണ്ടോ?. മൂകാംബിക ക്ഷേത്രത്തിന്റെ തന്റെ എത്രയോ സുഹൃത്തുക്കളാണ് പോകുന്നത്. ആരാധനാലയങ്ങളില്‍ പോകുന്നതിനെ സിപിഎം ഒരിക്കലും വിമര്‍ശിക്കില്ല. കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും വിമര്‍ശിക്കില്ലെന്നും എംഎ ബേബി വ്യക്തമാക്കി.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട വിമര്‍ശനത്തെ കഴിഞ്ഞദിവസം മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ പോയത് തന്റെ വ്യക്തിപരമായ അവകാശമാണ്. തന്റെ വിശ്വാസം ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിപരമായ കാര്യമാണ്.
മൂകാംബിക ദേവിയുടെ ഭക്തനായ താന്‍ കഴിഞ്ഞ 37 വര്‍ഷമായി ക്ഷേത്രത്തില്‍ പോകാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെ 'മൃദു ഹിന്ദുത്വ' നേതാവായി മുദ്രകുത്തുന്നത് ശരിയല്ലെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. വിമര്‍ശിക്കുന്നവര്‍ ഏതു ലോകത്തിലാണ് ജീവിക്കുന്നത്?. ബഹുഭൂരിപക്ഷം ആളുകളും ക്ഷേത്രത്തിലും പള്ളികളിലും മോസ്‌കുകളിലും പോകുന്നവരാണ്. വിമര്‍ശിക്കുന്നവര്‍ ആരാധനാലയങ്ങളില്‍ പോകുന്ന എല്ലാവരെയുമാണ് അധിക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Not criticized V D Satheesan's Mookambika visit: M A Baby says
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കാന്തപുരത്തിന്റെ പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം; കേരളം വിഡി സതീശന്റെ കൈയില്‍ ഭദ്രം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കേരളം വിഡി സതീശന്റെ കൈയില്‍ ഭദ്രമെന്ന് സി ദിവാകരന്; ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്ന നേതാവെന്ന് മുഖ്യമന്ത്രി

