
ലൈംഗികാതിക്രമ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണം, ജയസൂര്യക്ക് നോട്ടീസയച്ചു
പതിനഞ്ചാം തീയതി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം.

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന് ജയസൂര്യയ്ക്ക് നോട്ടീസ് നല്കി. ആലുവ സ്വദേശിനിയായ നടി നല്കിയ പരാതിയിലാണ് നടപടി. പതിനഞ്ചാം തീയതി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ടോയ്ലറ്റില് നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അവിടെ നിന്ന് വേഗത്തില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ വന്ന് തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചതായും നടിയുടെ പരാതിയിലുണ്ട്.
ആരോപണങ്ങള്‍ വ്യാജമാണെന്ന് ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ജയസൂര്യ പ്രതികരിച്ചിരുന്നു.
പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും. അന്തിമ വിജയം സത്യത്തിന് ആയിരിക്കുമെന്നത് സുനിശ്ചിതമാണ്. നിരപരാധിത്വം തെളിയാന്‍ നിയമപോരാട്ടം തുടരുമെന്നും അന്ന് ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

പൃഥ്വിരാജും പാർവ്വതിയും പിന്നെ സ്പൈഡർമാനും; ഒടിടിയിൽ ഈ ആഴ്ച കാണാൻ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result



