കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി അറസ്റ്റിൽ

കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഇയാൾ

ഫാന്റം പൈലി എന്ന ഷാജി
Last Updated :20 January 2024, 9:23 am IST

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി പിടിയിൽ. തിരുവമ്പാടി ഗുലാബ് മന്‍സിലില്‍ ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജിയെ വർക്കല പൊലീസാണ് അറസ്റ്റു ചെയ്തത്. യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.

കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഇയാൾ. വധശ്രമം, മോഷണം, ഭീഷണിപ്പെടുത്തി പണംതട്ടല്‍, പിടിച്ചുപറി, ലഹരിക്കടത്ത്, അടിപിടി തുടങ്ങി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. 

സ്‌കൂള്‍ക്കുട്ടികള്‍ക്ക് കഞ്ചാവും മയക്കുഗുളികകളും നല്‍കാന്‍ ശ്രമിച്ചതുള്‍പ്പെടെ ലഹരിക്കടത്ത്, ലഹരി വില്‍പ്പന കേസുകളിലും പ്രതിയാണ്. വര്‍ക്കലയിലും പള്ളിക്കലിലും വൃദ്ധരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായി ജാമ്യംനേടി പുറത്തിറങ്ങിയതിനു പിന്നാലെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now