
സുരേഷ് ഗോപിക്ക് എന്‍എസ്എസിനെ ഒരു പുല്ലും ചെയ്യാനാവില്ല, ആദ്യം അമ്മ സംഘടന ശുദ്ധീകരിക്കട്ടെ: സുകുമാരന്‍നായര്‍
പാര്‍ലമെന്റ് പോലെ തന്നെയാണ് ഞങ്ങളുടെ യോഗവും. അദ്ദേഹം എന്താ ഒന്നും അറിവില്ലാത്ത കുട്ടിയാണോ എന്നും സുകുമാരന്‍ നായര്‍

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ ബജറ്റ് ദിനത്തില്‍ സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു എന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി . ബിജെപിയുമായി അടുത്തുനില്ക്കുകയാണ് എന്‍എസ്എസ് എന്നു വരുത്തി തീര്‍ക്കാനാണ് സുരേഷ് ഗോപി വന്നതെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. പാര്‍ലമെന്റ് പോലെ തന്നെയാണ് ഞങ്ങളുടെ യോഗവും. അദ്ദേഹം എന്താ ഒന്നും അറിവില്ലാത്ത കുട്ടിയാണോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. തെറ്റുപറ്റിയെന്ന് സുരേഷ് ഗോപി അന്ന് തന്നെ പറഞ്ഞതാണ്. അതിനുശേഷം ആണ് പിന്നീട് തിരുത്തിയതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
എന്‍എസ്എസിനെ തീര്‍ക്കും എന്ന് പറഞ്ഞിട്ടുള്ളവര്‍ തീര്ന്നിട്ടുള്ളതല്ലാതെ ഞങ്ങള്‍ക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല. സുരേഷ് ഗോപി ആദ്യം അമ്മ സംഘടന ശുദ്ധീകരിക്കട്ടെയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് എന്‍എസ്എസിനെ ഒരു പുല്ലും ചെയ്യാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലെ വിവാദം വീണ്ടും ഉണ്ടാക്കിയതിന് പിന്നില്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതില്‍ പാവം ഉപരാഷ്ട്രപതിയേയും വലിച്ചിഴച്ചുവെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ഉപരാഷ്ട്രപതിയെ ഞങ്ങള്‍ മുന്‍പ് സ്വീകരിച്ചതാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. 'അന്ന് പുഷ്പാര്‍ച്ചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ അങ്ങോട്ട് ചോദിക്കണമോ. സി വി ആനന്ദ ബോസിനോട് നല്ല രീതിയിലാണ് പെരുമാറിയത്. ആരും മന്നം സമാധിയില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ടില്ല. അവിടെയാണ് താന്‍ തടസ്സപ്പെടുത്തി എന്നു പറയുന്നത്. ഞാനിന്നുവരെ ആരെയും തടസ്സപ്പെടുത്തിയിട്ടില്ലെ'ന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 'ഡല്‍ഹിയിലെ കരയോഗത്തിന് ഞങ്ങളോട് പ്രശ്നമുണ്ട്. അവര്‍ക്ക് എന്‍എസ്എസുമായി ഒരു ബന്ധവുമില്ല. ഞങ്ങള്‍ക്ക് മുകളില്‍ കയറാന്‍ ശ്രമിച്ചിട്ടുള്ളതാണെ'ന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
WHAT TO READ NEXT

നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
NSS General Secretary G Sukumaran Nair criticized Suresh Gopi, saying he should first reform the AMMA organization before commenting on the NSS, adding that no one can undermine the community organization
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മുസ്ലിം സമുദായത്തോട് കുറച്ച് കൂടുതൽ ഇഷ്ടമുണ്ട്'; പെരുന്നയിൽ മന്ത്രി ഷംസുദ്ദീനെ സ്വീകരിച്ച് സുകുമാരൻ നായർ

ഛിദ്രശക്തികളെ എന്‍എസ്എസില്‍ നിന്ന് അകറ്റി നിര്‍ത്തി; സമുദായ താല്പര്യം മുന്‍ നിര്‍ത്തി മാത്രം പ്രവര്‍ത്തിച്ചു; സുകുമാരന്‍ നായരെ പുകഴ്ത്തി സ്പീക്കര്‍

