
'സതീശന് വലിയ ഉമ്മാക്കിയൊന്നും അല്ല; വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നു'
സതീശനെ വലുതാക്കി ഉയര്‍ത്തിക്കാണിക്കേണ്ട കാര്യം എന്താണ്, കെപിസിസി പ്രസിഡന്റിനെ അല്ലേ ഉയര്‍ത്തിക്കാണിക്കേണ്ടത്.

കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി വീണ്ടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വി ഡി സതീശന് വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നതാണെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി നടേശന്റെ നീക്കങ്ങളെ സ്വാഗതം ചെയ്തുകൊണ്ടും നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സുകുമാരന്‍ നായര്‍ വിഡി സതീശനെ കടന്നാക്രമിച്ചത്.
സതീശനെ വലുതാക്കി ഉയര്‍ത്തിക്കാണിക്കേണ്ട കാര്യം എന്താണ്, കെപിസിസി പ്രസിഡന്റിനെ അല്ലേ ഉയര്‍ത്തിക്കാണിക്കേണ്ടത്. ആരാ വര്‍ഗീയതയ്ക്ക് പോകുന്നത്? ഞങ്ങളാരും പോയിട്ടില്ല. പക്ഷേ, അവരെല്ലാം സൗകര്യംപോലെ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി വര്‍ഗീയത കാണിക്കുന്നു. കോണ്‍ഗ്രസില്‍നിന്ന് അനുനയനീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. കൊടിക്കുന്നില്‍ വന്ന് തിരിച്ചുപോയി എന്നത് ചാനലില്‍നിന്ന് കേട്ടതാണ്. ഇങ്ങനെ നടന്നെന്ന് അദ്ദേഹം പിന്നീട് എന്നെ വിളിച്ചു പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനപിന്തുണ പിണറായി വിജയനെക്കാള്‍ ജനപിന്തുണ വിഡി സതീശനാണെന്നും സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ക്കിടെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
nssgeneral secretary Sukumaran Nair against Kerala Opposition leader V D Satheesan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മുസ്ലിം സമുദായത്തോട് കുറച്ച് കൂടുതൽ ഇഷ്ടമുണ്ട്'; പെരുന്നയിൽ മന്ത്രി ഷംസുദ്ദീനെ സ്വീകരിച്ച് സുകുമാരൻ നായർ

ഛിദ്രശക്തികളെ എന്‍എസ്എസില്‍ നിന്ന് അകറ്റി നിര്‍ത്തി; സമുദായ താല്പര്യം മുന്‍ നിര്‍ത്തി മാത്രം പ്രവര്‍ത്തിച്ചു; സുകുമാരന്‍ നായരെ പുകഴ്ത്തി സ്പീക്കര്‍


