സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

Nurse at private hospital found dead in hostel room
അലീന സാബു
Edited by :Amal Joy
Last Updated :14 ഓഗസ്റ്റ് 2026, 7:06 am IST

കണ്ണൂര്‍: സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു(25)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെകണ്ണൂര്‍ തലശ്ശേരിയിലാണ് സംഭവം. മുറിക്കുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

അഞ്ചുവര്‍ഷമായി തലശ്ശേരി ടെമ്പിള്‍ഗേറ്റിലെ സ്ത്രീകളുടെ ഹോസ്റ്റലിലാണ് അലീന താമസിക്കുന്നത്. ഇന്നലെ രാത്രി മുറിയില്‍നിന്ന് പ്രതികരണം ഒന്നും ഇല്ലാതായതോടെ സുഹൃത്തുക്കള്‍ക്ക് സംശയമായി. പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നതോടെയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടില്‍നിന്ന് തിരിച്ചെത്തിയത്.

മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തലശ്ശേരിയില്‍ നാലുവര്‍ത്തെ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അലീന, കഴിഞ്ഞ ഒരുവര്‍ഷമായി നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News Now

Summary

Nurse at private hospital found dead in hostel room

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates