
ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങി; നഴ്സിങ് വിദ്യാർത്ഥി ചെമ്മീൻകെട്ടിൽ മരിച്ച നിലയിൽ
പറവൂർ കെടാമംഗലം പോട്ടാച്ചിറ ചെമ്മീൻകെട്ടിലെ പരമ്പിനോടനുബന്ധിച്ചുള്ള തൂമ്പിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊച്ചി; യുവാവിനെ ചെമ്മീൻ കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റും ഹെൽപ് ഫോർ ഹെൽപ് ലസ് സംഘടനയുടെ ഭാരവാഹിയുമായ വടക്കേ നികത്തിൽ പിപി സുകുമാരന്റെ മകൻ അമലേന്ദു (24) ആണ് മരിച്ചത്. പറവൂർ കെടാമംഗലം പോട്ടാച്ചിറ ചെമ്മീൻകെട്ടിലെ പരമ്പിനോടനുബന്ധിച്ചുള്ള തൂമ്പിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അമലേന്ദു വീട്ടിൽ നിന്ന് പോയത്. നാലുമണിയോടെ തലക്കോട്ട് ക്ഷേത്രത്തിനു സമീപത്തെ പൊക്കാളിപാടത്തിലെ തൂമ്പിൽ മൃതദേഹം കണ്ടെത്തി. എറണാകുളം ഗവൺമെന്റ് നഴ്സിങ് കോളജിലെ രണ്ടാം വർഷ ജനറൽ നഴ്സിങ് വിദ്യാർത്ഥിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

