
എൽഡിഎഫ് വിജയാഘോഷം; ദീപവുമായി ഒ രാജഗോപാലും! പലർക്കും കാര്യം പിടികിട്ടിയത് ഹാഷ്ടാഗ് കണ്ടപ്പോൾ
എൽഡിഎഫ് വിജയാഘോഷം; ദീപവുമായി ഒ രാജഗോപാലും! പലർക്കും കാര്യം പിടികിട്ടിയത് ഹാഷ്ടാഗ് കണ്ടപ്പോൾ
തിരുവനന്തപുരം: തുടർ ഭരണം ലഭിച്ചത് എൽഡിഎഫ് പ്രവർത്തകർ ദീപം തെളിയിച്ച് ആഘോഷിച്ചപ്പോൾ അതേ ദിവസം തന്നെ കൈയിൽ ദീപമേന്തി നിൽക്കുന്ന ചിത്രം പങ്കിട്ട് മുതിർന്ന ബിജെപി നേതാവും മുൻ നേമം എംഎൽഎയുമായ ഒ രാജഗോപാൽ. സാമൂഹിക മാധ്യമത്തിൽ പങ്കിട്ട ചിത്രം കണ്ട് ചിലരെങ്കിലും അമ്പരന്നു. എന്നാൽ ചിത്രത്തിന് മുകളിൽ നൽകിയിരിക്കുന്ന ഹാഷ്ടാഗുകൾ കണ്ടപ്പോഴാണ് പലർക്കും സംഗതി മനസിലായത്.
ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ബംഗാൾ വയലൻസ്, സേവ് ബംഗാൾ എന്നീ ഹാഷ്ടാഗുകളാണ് ചിത്രത്തിന് നൽകിയത്.
അതേസമയം ബിജെപി ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലന്ന് അണികൾ കമൻറ് ബോക്സിൽ അറിയിച്ചു. എൽഡിഎഫിന്റെ വിജയാഘോഷം നടക്കുമ്പോൾ തന്നെ ദീപം തെളിച്ച ചിത്രം പങ്കുവച്ചതും സൈബർ ഇടങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ദീപം തെളിച്ചും പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് ഇടതു തുടർ ഭരണത്തിന്റെ വിജയാം പ്രവർത്തകർ ആഘോഷിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിലും പാർട്ടി ഓഫീസുകളിലും വളരെക്കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് വിജയാഘോഷം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ വച്ചാണ് വിജയ ദിനം ആഘോഷിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
