
ട്രിപ്ലെറ്റ് സംഗമം എന്ന പേരില് നടന്ന ഒത്തുചേരലില് കുട്ടികള് മുതല് മുതിര്ന്നവര് വരെ എത്തിച്ചേര്ന്നപ്പോള് വിവിധ തലമുറകളുടെ സംഗമമായും ഇത് മാറി

News Now
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

സിഡ്നി സ്വീനിയും മെർലിൻ മൺറോയും തമ്മിലുള്ള ബന്ധം; 400 വർഷം പഴക്കമുള്ള കുടുംബകഥ
സ്വര്ണവില റിവേഴ്സ് ഗിയറില് തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്; 1,09,000ല് താഴെ

കൊച്ചി: ഒറ്റ പ്രസവത്തില് മൂന്ന് കുട്ടികള്. അപൂര്വ്വമായി സംഭവിക്കുന്ന ഒന്നാണ്. അത്തരത്തില് ജനിച്ച കുട്ടികള് ഒത്തുചേര്ന്നാലോ? അത് മറ്റൊരു അപൂര്വ്വതയാണ്. മനസിനെ സ്പര്ശിക്കുന്ന അത്തരമൊരു ഒത്തുചേരലാണ് കഴിഞ്ഞ ദിവസം കൊച്ചിയില് നടന്നത്. ട്രിപ്ലെറ്റ് സംഗമം എന്ന പേരില് നടന്ന ഒത്തുചേരലില് കുട്ടികള് മുതല് മുതിര്ന്നവര് വരെ എത്തിച്ചേര്ന്നപ്പോള് വിവിധ തലമുറകളുടെ സംഗമമായും ഇത് മാറി. ഒരു പ്രസവത്തില് ജനിക്കുന്ന മൂന്ന് കുട്ടികളെ ട്രിപ്ലെറ്റ് എന്നാണ് വിളിക്കുന്നത്.
സാധാരണയായി ആറായിരം പ്രസവങ്ങളില് ഒരു ട്രിപ്ലെറ്റ് വീതം ജനിക്കുമെന്നാണ് പഠനങ്ങള് പറയുന്നത്. ആശുപത്രിയില് ജനിച്ച നൂറോളം ട്രിപ്ലെറ്റുകളെ (ഒരു പ്രസവത്തില് ജനിക്കുന്ന മൂന്ന് കുട്ടികള്) പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചിയില് നടത്തിയ അപൂര്വ ഒത്തുചേരല് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്ഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്ഡ്സിലും ഇടം നേടി. ട്രിപ്ലെറ്റുകളുടെ കുടുംബങ്ങള് തങ്ങളുടെ അനുഭവങ്ങള് വേദിയില് പങ്കുവെച്ചതും ശ്രദ്ധേയമായി.
എടപ്പാള് ആശുപത്രിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി ഗ്രാന്ഡ് ഹയാത്തില് സംഘടിപ്പിച്ച 'ട്രിപ്പിള് ജോയ്' പരിപാടിയില് ഏഷ്യാ - ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്ഡ്സ് അധികൃതരില് നിന്ന് എടപ്പാള് ആശുപത്രി ചെയര്മാന് ഡോ. കെ കെ ഗോപിനാഥന് പുരസ്കാര സര്ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കാഴ്ചപരിമിതിയുള്ള കലാകാരന്മാര് അവതരിപ്പിച്ച വാദ്യസംഗീതത്തോടെയാണ് സംഗമത്തിന് തുടക്കമായത്. ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച മാസ്റ്റര് ഏഡന് ജോണ് കുര്യന്റെ ഗാനാലാപനം സദസ്സിന് നവ്യാനുഭവമായി. ശബരീഷ് വര്മ്മയുടെ ആശയത്തില് വിഷ്ണുദത്ത് സന്തോഷ്, വാസുദേവ് തുടങ്ങിയവര് അണിനിരന്ന 'വാവ റാപ്പ്' വീഡിയോ പ്രദര്ശനവും നടന്നു.
ഹൈബി ഈഡന് എം പി, ആരോഗ്യ സര്വകലാശാലാ വൈസ് ചാന്സലര് ഡോ. മോഹനന് കുന്നുമ്മല് എന്നിവര് ചേര്ന്ന് സംഗമം ഉദ്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് പേര്സണല്, പബ്ലിക് ഗ്രീവന്സെസ് ആന്ഡ് പെന്ഷന്സ് ജോയിന്റ് സെക്രട്ടറി ബാല് കിരണ് ഐഎഎസ്, എടപ്പാള് ആശുപത്രി ചെയര്മാന് ഡോ. കെകെ ഗോപിനാഥന്, ചിത്ര ഗോപിനാഥന്, സിഇഒ ഗോകുല് ഗോപിനാഥ്, മെഡിക്കല് ഡയറക്ടര് ഡോ. പരശുരാം ഗോപിനാഥ്, മെഡിക്കല് സൂപ്രണ്ട് ഡോ. മീനു ബത്ര, രശ്മി ഗോകുല് എന്നിവരും ഉദ്ഘാടനച്ചടങ്ങില് പങ്കെടുത്തു.
എടപ്പാള് ആശുപത്രിയില് ഇതുവരെ നടന്ന ഒരു ലക്ഷത്തി ഇരുപതിനായിരം പ്രസവങ്ങളില് നിന്ന് മുന്നൂറോളം ട്രിപ്ലെറ്റുകളും മൂവായിരത്തിലധികം ഇരട്ടക്കുട്ടികളുമാണ് പിറന്നതെന്ന് ആശുപത്രി അധികൃതര് അവകാശപ്പെട്ടു. ലോകത്തെവിടെയും മറ്റൊരു ആശുപത്രിയിലും ഇത്രയധികം ട്രിപ്ലെറ്റുകള് ജനിച്ചതായുള്ള രേഖകളില്ല. മികച്ച ഐവിഎഫ്, ഐസിഎസ്ഐ ചികിത്സകളും, ഗര്ഭസ്ഥ ശിശുരോഗ വിഭാഗവും അത്യാധുനിക എന്ഐസിയു സംവിധാനങ്ങളുമാണ് ഈ അത്യപൂര്വ നേട്ടത്തിലേക്ക് ആശുപത്രിയെ നയിച്ചതെന്നും എടപ്പാള് ആശുപത്രി അറിയിച്ചു.
Summary
'One hospital and 300 triplets'; triplet gathering, from children to adults gathered
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

പാലക്കാട് ജില്ലാ ആശുപത്രിക്ക് എൻക്യുഎഎസ് പദവി; പ്രതിവർഷം ലഭിക്കുക 4.74 കോടി രൂപയുടെ സാമ്പത്തിക സഹായം

കുട്ടികള് സ്കൂള് ബസില് നിന്നിറങ്ങുന്നത് ലൈവായി കാണാം, ഒറ്റ ബട്ടണ് അമര്ത്തിയാല് പൊലീസ് എത്തും, ഷാര്ജയില് പുത്തന് സാങ്കേതികവിദ്യ

