പെണ്‍കുട്ടി പ്ലസ്‌വണ്ണിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട അന്‍വര്‍ഷാ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:56 am IST

News Now


തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. 22 കാരനായ ആനക്കല്ല് റോഡുവിള പുത്തന്‍വീട്ടിലെ അന്‍വര്‍ഷായെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടന്‍, കല്‍കൂന്തല്‍ സ്വദേശി രാജേഷ് എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

പെണ്‍കുട്ടി പ്ലസ്‌വണ്ണിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട അന്‍വര്‍ഷാ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. അതിനുശേഷം ശല്യം തുടര്‍ന്നതോടെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശ്രീക്കുട്ടനോട് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞു. ശ്രീക്കുട്ടന്‍ അന്‍വര്‍ഷായെ ഭീഷണിപ്പെടുത്തിയതോടെ തുടര്‍ന്ന് ശല്യപ്പെടുത്തല്‍ ഉണ്ടായില്ല.

അതിന്റെ പേരില്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശ്രീക്കുട്ടന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ശ്രീക്കുട്ടനെയും സുഹൃത്ത് രാജേഷിനെയും കഴിഞ്ഞ ദിവസം പിടികൂടി. അടൂരിലായിരുന്ന അന്‍വര്‍ഷാ കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് എത്തിയതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates