
മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കാണാതായ സുഹൃത്തിനായി തിരച്ചില്‍
ചോറ്റാനിക്കര എരുവേലി സ്വദേശി ആല്ബിന് ഏലിയാസ് ആണ് മരിച്ചത്.

കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളില്‍ ഒരാള്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആല്ബിന് ഏലിയാസ് ആണ് മരിച്ചത്. 23 വയസ്സായിരുന്നു. കാണാതായ മാനന്തവാടി സ്വദേശി അര്‍ജുനായി നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണു തിരച്ചില്‍ തുടരുന്നത്. ഇന്നു മൂന്നു മണിയോടെയാണു സംഭവം.
പിറവത്തിനടുത്ത് രാമമംഗലം അപ്പാട്ടുകടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ആല്‍ബിനും അര്‍ജുനും മറ്റൊരു സുഹൃത്തായ ഫോര്‍ട്ടു കൊച്ചി സ്വദേശിയും. ആല്‍ബിനും അര്‍ജുനും കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാസേന കൂടി എത്തി നടത്തിയ തിരച്ചിലില്‍ മുങ്ങിയ സ്ഥലത്തിന് അടുത്തു തന്നെ ആല്‍ബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൂവാറ്റുപുഴയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് മൂവരും ബിടെക് കോഴ്സ് പഠിച്ചിറങ്ങിയത്. രാമമംഗലത്തുള്ള ആല്‍ബിന്റെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു മൂവരും എന്നാണ് വിവരം. പിന്നാലെയാണ് ദുരന്തത്തില്‍പ്പെടുന്നത്.
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Summary
One Person Drowns in Muvattupuzha River
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




