കറങ്ങാം സ്വപ്‌ന നഗരിയും മാനാഞ്ചിറയും; ബീച്ചിലെ കാറ്റും കൊള്ളാം; കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ നാളെ മുതല്‍ കോഴിക്കോട്ടും

മാര്‍ച്ച് 10-ന് രാവിലെ 9 മണിക്ക് പുതിയ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും

Open Double-Decker City Ride Launched in Kozhikode
Open Double-Decker City Ride
Edited by :Sujith
Last Updated :9 മാർച്ച് 2026, 10:37 pm IST

തിരുവനന്തപുരത്തും മൂന്നാറിലും തൃശൂരുമൊക്കെയായി വന്‍ ജനപ്രീതി നേടിയ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സിറ്റി റൈഡ് ഇനി കോഴിക്കോടും. നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ തുറന്ന ആകാശത്തിന്‍ കീഴില്‍ ആസ്വദിക്കാനുള്ള അതുല്യമായ അനുഭവമാണ് ഈ സര്‍വീസ് യാത്രക്കാര്‍ക്ക് സമ്മാനിക്കുക.

മാര്‍ച്ച് 10-ന് രാവിലെ 9 മണിക്ക് പുതിയ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ സന്നിഹിതരായിരിക്കും.

നിലവിൽ 5 ട്രിപ്പുകളാണ് പ്രഖ്യാപിച്ചത്. 16 കിലോമീറ്ററാണ് ഓരോ യാത്രയുടെയും ദൈർഘ്യം. ഒരു മണിക്കൂർ 20 മിനിറ്റാണ് യാത്രാസമയം. വൈകിട്ട് 3ന് പുറപ്പെടുന്ന ആദ്യട്രിപ്പ് 4.20ന് തിരിച്ചെത്തും. 4.30ന് പുറപ്പെടുന്ന രണ്ടാം ട്രിപ്പ് 5.50ന് തിരിച്ചെത്തും. 6ന് പുറപ്പെടുന്ന മൂന്നാംട്രിപ്പ് 7.20ന് തിരിച്ചെത്തും. 7.30ന് പുറപ്പെടുന്ന നാലാം ട്രിപ്പ് 8.50ന് തിരിച്ചെത്തും. 9ന് പുറപ്പെടുന്ന അവസാനട്രിപ്പ് 10.20ന് തിരിച്ചെത്തും.

മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ നിന്ന് യാത്ര തുടങ്ങും. തിരികെ ടെർമിനലിൽത്തന്നെ യാത്ര അവസാനിക്കും. സ്റ്റാൻഡിൽനിന്ന് തുടങ്ങുന്ന യാത്ര മാവൂർ റോഡിലൂടെ സരോവരം റോഡിൽ പ്രവേശിക്കും. മാനാഞ്ചിറ വഴി പാളയത്തെത്തും. തുടർന്ന് കോതി ബീച്ചിലൂടെ കുറ്റിച്ചിറ, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച് എന്നിവിടങ്ങളിലൂടെ പ്രധാന ബീച്ചിലെത്തും. ആകാശവാണി വഴി കറങ്ങി വലിയങ്ങാടി സന്ദർശിച്ച് ഗാന്ധിപാർക്ക് വഴി കറങ്ങി ബീച്ച് റോഡിലേക്ക് എത്തും. വരക്കൽ ഭട്ട് റോഡ് ബീച്ച് വഴി ഇംഗ്ലിഷ് പള്ളി, മനോരമ ജങ്ഷൻ വഴി മാനാഞ്ചിറ സ്ക്വയർ കണ്ട് സ്റ്റാൻഡിലെത്തും.

News Now

Summary

Open Double-Decker City Ride Launched in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates