ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം !

പ്രായപരിധിയോ മാർക്ക്‌ മാനദണ്ഡമോ ഇല്ലാതെ അഡ്മിഷൻ എടുക്കാം.അഡ്മിഷന് ടി സി നിർബന്ധമല്ല. സർക്കാർ ഉദ്യോഗമടക്കം തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവർക്കെല്ലാം സൌകര്യപ്രദമായ പഠനക്രമമാണ് യൂണിവേഴ്സിറ്റി ഒരുക്കിയിട്ടുള്ളത്.

 Sree Narayana Guru Open University
Sree Narayana Guru Open University has extended the 2026 admission deadline to September 30.file
Edited by :Joice Daniel
Last Updated :19 സെപ്റ്റംബർ 2026, 5:31 pm IST

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ 2026-സെപ്റ്റംബർ 30 വരെ അപേക്ഷ തിയതി നീട്ടി. ഡ്യുവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 30 യു ജി - പി ജി പ്രോഗ്രാമുകൾക്കാണ് ഈ അധ്യായന വർഷം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സംസ്ഥാന സാക്ഷരതാ മിഷന്റെ സഹകരണത്തോടെ എല്ലാ ജില്ലകളിലും അഡ്മിഷൻ ഹെല്പ് ഡസ്ക് സജ്ജീകരിച്ചിട്ടുണ്ട്. www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. അഞ്ചു റീജണൽ സെന്ററുകളുടെ പരിധിയിലായി കേരളത്തിൽ ഉടനീളം പഠിതാക്കളുടെ സൗകര്യാർത്ഥം 79 പഠനകേന്ദ്രങ്ങൾ ഉണ്ട്.

പ്രായപരിധിയോ മാർക്ക്‌ മാനദണ്ഡമോ ഇല്ലാതെ അഡ്മിഷൻ എടുക്കാം.അഡ്മിഷന് ടി സി നിർബന്ധമല്ല. സർക്കാർ ഉദ്യോഗമടക്കം തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവർക്കെല്ലാം സൌകര്യപ്രദമായ പഠനക്രമമാണ് യൂണിവേഴ്സിറ്റി ഒരുക്കിയിട്ടുള്ളത്. മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കുവാൻ സാധിക്കും.

പ്ലസ് 2 അല്ലെങ്കിൽ പ്രീ ഡിഗ്രി അല്ലെങ്കിൽ ഗവണ്മന്റ് അഗീകൃത 2 അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടാം. അതുപോലെ ഡിഗ്രി ഏതു വിഷയത്തിൽ ആണെങ്കിലും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടാൻ അവസരം ഉണ്ട്.

യു.ജി.സി നിർദ്ദേശപ്രകാരം പ്രവേശനത്തിന് മുന്നോടിയായി എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും ABC-id- യും DEB-id-യും എടുത്തിരിക്കണം. പ്രോഗ്രാം ഫീസ് , റീജിയണൽ സെന്ററുകൾ, ലേണർ സപ്പോർട്ട് സെന്ററുകളുടെ ലഭ്യത, യോഗ്യത എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പ്രോസ്പെക്ടസ് പരിശോധിക്കുക.

പ്രവേശനം നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായിരിക്കും.
സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പർ 9188909901, 9188909902
സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിന്: 9188909903

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ യു.ജി/പി.ജി പ്രോഗ്രാമുകളും യു.ജി.സി/ഡി.ഇ.ബി. യുടെ പരിശോധനയ്ക്ക് ശേഷമുള്ള അംഗീകാരത്തോട് കൂടിയാണ് നടത്തുന്നത്. പി.എസ്.സി/യു.പി.എസ്.സി യുടെ അംഗീകാരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്.

മറ്റ് എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും, എല്ലാ ഉദ്യോഗത്തിനും ഓപ്പൺ സർവകലാശാലയുടെ ബിരുദം മറ്റു യൂണിവേഴ്സിറ്റികളുടെ ബിരുദം പോലെ തന്നെ സ്വീകാര്യമാണ്. ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രദാനം ചെയ്യുന്ന ഡിഗ്രി യു.ജി.സി റെഗുലേഷൻ 22(2020) പ്രകാരം റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. കൂടാതെ തുല്യ വെയ്റ്റേജുമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 0474-2966841 9188909901,9188909902 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

News Now

Summary

Sree Narayana Guru Open University has extended the 2026 admission deadline to September 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates