നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ-ചെല്ലാൻ വഴിയാകും പിഴ ചുമത്തുക

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:39 am IST

News Now

തിരുവനന്തപുരം: മോട്ടോ‍ർ വാഹനവകുപ്പിന്റെ 'ഓപ്പറേഷൻ സ്ക്രീൻ' പരിശോധന നാളെ മുതൽ തുടങ്ങും. കൂളിംഗ് പേപ്പ‍ർ, ക‍ർട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് പരിശോധന നടത്തുന്നത്. ട്രാൻസ്പോ‍ർട്ട് കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് നാളെ മുതൽ കർശന പരിശോധന ആരംഭിക്കുന്നത്. 

ഗ്ലാസിൽ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകൾക്കും, വിൻഡോ ക‍ർട്ടനിട്ടവക്കെതിരെയും നടപടിയുണ്ടാവും. ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസ്പോ‍ർട്ട് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ-ചെല്ലാൻ വഴിയാകും പിഴ ചുമത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates