കയ്യാങ്കളി കേസ് അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ പ്രതിപക്ഷം; മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു

പ്രതിഷേധം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം

മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട്
Last Updated :20 January 2024, 8:47 am IST

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജിക്കായി നിയമസഭയ്ക്ക് അകത്തും പുറത്തും  പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. പ്രതിഷേധം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. 

ഇന്ന് രാവിലെ പത്തിന് കലക്ടറേറ്റുകളിലേക്ക് മാർച്ചും ധർണയും നടത്തും. 11.30ന് നിയമസഭയിലേക്ക് കെഎസ്​യു മാർച്ച് നടത്തുന്നുണ്ട്. സുപ്രീംകോടതി ഉത്തരവും മന്ത്രിയുടെ രാജി ആവശ്യവും ചൂണ്ടി അടിയന്തര പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.

വി ശിവൻകുട്ടിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്നാണ് കെപിസിസിയുടെ തീരുമാനം. എന്നാൽ ശിവൻകുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now