രണ്ടായിരത്തിന് മുകളിൽ രോ​ഗികൾ എറണാകുളത്ത് മാത്രം; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ എറണാകുളം ജില്ലയിൽ. എറണാകുളത്ത് മാത്രമാണ് ഇന്ന് രണ്ടായിരത്തിന് മുകളിൽ രോ​ഗികളുള്ളത്. സംസ്ഥാനത്ത് ആകെ ഇന്ന് 16,671 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂർ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂർ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസർക്കോട് 283 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,248 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,794 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 692 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates