
'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'
മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്റെ നിരന്തരം രംഗത്തെത്തുന്നതിനിടെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം

ദുബൈ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേരളത്തിന്റെ സാമൂഹ്യ അവസ്ഥയെ മനസിലാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളാപ്പള്ളി നടേശന് കേരളത്തിന്റെ ചരിത്രം പഠിക്കണം. ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ തന്നെ വെള്ളാപ്പള്ളി നന്നാകുമെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ നിരന്തരം രംഗത്തെത്തുന്നതിനിടെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം.
വെള്ളാപ്പള്ളി നടേശന് താന്‍ മറുപടി പറയാറില്ലെന്ന് മുഖവുരയോടെ ആയിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ അദ്ദേഹം പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ വെള്ളാപ്പള്ളി നന്നാകും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എതറ്റം വരെയും പോകാമെന്ന ധാരണ നല്ലതല്ല. ഇത്തരം ആളുകളെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും കഴിഞ്ഞ ദിവസവും വെള്ളാപ്പള്ളി നടേശന് ആക്ഷേപം ഉന്നയിച്ചിരുന്നു. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്. ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് അധ്യക്ഷന്റെ പ്രതികരണം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Muslim league criticism: Panakkad Sadiq Ali Shihab Thangal replay to Vellappally Natesan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


