'ഹിന്ദു-മുസ്ലിം വിദ്വേഷം വളര്‍ത്താനുള്ള പരിപാടി', സംഘപരിവാര്‍ ശബരിമല സംരക്ഷണ സംഗമത്തിനെതിരെ ആഞ്ഞടിച്ച് പന്തളം കുടുംബാംഗം
മതസൗഹാര്‍ദ്ദം തകര്‍ക്കാനും ഹിന്ദു-മുസ്ലിം വിദ്വേഷം വളര്‍ത്താനും വേണ്ടിയുള്ള പരിപാടിയായിപ്പോയി. ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാന്‍ ആകില്ല.

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിനെതിരെ ആഞ്ഞടിച്ച് പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വര്‍മ. പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമം വര്‍ഗീയ പരിപാടിയായി മാറി. മതസൗഹാര്‍ദ്ദം തകര്‍ക്കാനും ഹിന്ദു-മുസ്ലിം വിദ്വേഷം വളര്‍ത്താനും വേണ്ടിയുള്ള പരിപാടിയായിപ്പോയി. ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാന്‍ ആകില്ല. ശാന്താനന്ദ മഹര്‍ഷിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രദീപ് വര്‍മ പറഞ്ഞു. ന്യൂസ് മലയാളത്തോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മത സ്പര്‍ധയുണ്ടാക്കാന്‍ മനഃപൂര്‍വം ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരിപാടിയെ പന്തളം കുടുംബം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഇതുവരെ ചെയ്തില്ലായിരുന്നുവെന്നും പ്രദീപ് വര്‍മ പറഞ്ഞു. അതേസമയം, സംഗമത്തില്‍ ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി നടത്തിയ മത വിദ്വേഷ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാവര് മുസ്ലിം തീവ്രവാദിയാണെന്നായിരുന്നു സംഘപരിവാര്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ ശാന്താനന്ദ മഹര്‍ഷിയുടെ വിവാദ പരാമര്‍ശം. നേരത്തെ മഹര്‍ഷിക്കെതിരെ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആര് ആണ് ശാന്താനന്ദ മഹര്‍ഷിക്കെതിരെ പരാതി നല്‍കിയത്. വിശ്വാസം വ്രണപ്പെടുത്തല്‍ മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്ധയുണ്ടാക്കല് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Pandalam family member slams Sangh Parivar Sabarimala protection meet
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'തുടര്‍ച്ചയായി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവര്‍' ; യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ശബരിമലയിലെ അരവണ ക്ഷാമം: ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ; പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിക്കും


