
'തുടര്‍ച്ചയായി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവര്‍' ; യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി

ന്യൂയോര്‍ക്ക്: പാകിസ്ഥാന് സ്ഥിരം ഭീകരവാദികളെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോഴാണ്, അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ രൂക്ഷമായ വിമര്‍ശനം നടത്തിയത്. ഭീകരതയെ സാധാരണവല്ക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാനുമുള്ള 'തുടര്‍ച്ചയായി ഭീകരവാദം നടത്തുന്നവരുടെ' നീക്കങ്ങള്‍ വിജയിക്കില്ലെന്ന് കേന്ദ്രമന്ത്രി ജയ്ശങ്കര് വ്യക്തമാക്കി,
'തുടര്‍ച്ചയായി ഭീകരവാദം നടത്തുന്ന ഒരു രാജ്യം ഇന്നലെ ഈ സഭയില്‍ വസ്തുതകള്‍ വളച്ചൊടിച്ച് അവതരിപ്പിച്ചു. ഭീകരവാദത്തെ സാധാരണവല്ക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാനുമുള്ള' വാദങ്ങളാണ് ഉന്നയിക്കപ്പെട്ടത്. അതൊന്നും വിലപ്പോവില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. പാകിസ്ഥാന്റെയോ, യുഎന്നില്‍ പ്രസംഗിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെയോ പേര് പരാമര്‍ശിക്കാതെയാണ് ജയ്ശങ്കറിന്റെ പ്രസ്താവന.
'രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഭീകരയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കും. ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുകയാണ് ചിലര്‍. ഭീകരവാദവും സൗഹൃദവും സന്മനോഭാവവും ഒരേസമയം നിലനില്‍ക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. അത്തരം കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ധാരണകള്‍ സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. ഭീകരവാദം നടത്തുന്നവര്‍ തന്നെയാണ് തങ്ങളുടെ രീതികള്‍ തിരുത്തേണ്ടത്. ജയ്ശങ്കര് കൂട്ടിച്ചേര്‍ത്തു.
സമാധാനത്തിന് നിരന്തര ഭീഷണിയായി നിലനില്‍ക്കുന്ന വിപത്താണ് ഭീകരവാദമെന്ന് ജയശങ്കര്‍ ലോകനേതാക്കളോട് പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ലക്ഷ്യങ്ങളോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടങ്ങളുടെ പിന്തുണയുണ്ടാകാം എന്നത് ഇതിനെ ആഗോള ക്രമത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാരുകളും കുറ്റക്കാരാണ്. ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത (സീറോ-ടോളറന്‍സ് ) നിലപാടില്‍ യാതൊരുവിധ അയവും ഉണ്ടാകാന്‍ പാടില്ല. അതിന്റെ സാമ്പത്തിക വശങ്ങള് തുറന്നുകാട്ടുകയും അവയെ പ്രതിരോധിക്കുകയും വേണം. കേന്ദ്രമന്ത്രി ജയ്ശങ്കര് ആവശ്യപ്പെട്ടു.
WHAT TO READ NEXT

'ഭരണഘടനാ വിരുദ്ധമായ നടപടി'; ട്രംപിന്റെ മാധ്യമ വിലക്കിന് സ്റ്റേ
WHAT TO READ NEXT

'ലിറ്ററിന് 25 രൂപ മാത്രം; പെട്രോളിന് പകരം എഥനോൾ കാർ വരുന്നു'
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Arguments by serial practitioner of terrorism will not stand: EAM Jaishankar slams Pakistan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





