'ആ കരയായ കേരളഭൂമി 64 ബ്രാഹ്മണ കുടുംബങ്ങള്‍ക്ക് ദാനം ചെയ്തു പരശുരാമന്‍'

പി ജയരാജൻ പ്രസം​ഗിക്കുന്നു/ ടിവി ദൃശ്യം
Last Updated :20 January 2024, 9:23 am IST

News Now

കാസര്‍കോട്: പരശുരാമന്‍ കെട്ടുകഥയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ജനങ്ങളെ അടിമകളാക്കാന്‍ ബാഹ്മണാധിപത്യം സൃഷ്ടിച്ച കഥയാണിത്. കാസര്‍കോട് കയ്യൂരില്‍ സി കുഞ്ഞമ്പു അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പി ജയരാജന്‍. 

പി ജയരാജന്റെ പ്രസംഗം ഇങ്ങനെ:   പരശുരാമനാണ് കേരള സൃഷ്ടിയുടെ ആള്‍ എന്നാണ്. കേരളം ഉണ്ടാക്കിയത് പരശുരാമനാണ്. പരശുരാമന്‍ ഗോകര്‍ണത്തു നിന്നും മഴു എറിഞ്ഞു. മഴു വീണ ഇടം വരെയുള്ള കടല്‍ നീങ്ങിപ്പോയി കരയായി. 

ആ കരയായ കേരളഭൂമി 64 ബ്രാഹ്മണ കുടുംബങ്ങള്‍ക്ക് ദാനം ചെയ്തു പരശുരാമന്‍. അതുകൊണ്ട് ഭൂമിയുടെ മേലുള്ള പരമമായ അവകാശം അഥവാ ജന്മാവകാശം ബ്രാഹ്മണന്മാര്‍ക്കുള്ളതാണ്. ബ്രാഹ്മണാധിപത്യം ഈ നാട്ടിലെ ജനങ്ങളെ അടിമകളാക്കി വെക്കുന്നതിനു വേണ്ടിയുള്ള ഒരു കെട്ടുകഥയായിരുന്നു ഈ പരശുരാമ സൃഷ്ടി എന്നുള്ള കെട്ടുകഥ. പി ജയരാജന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates