
പ്രതിഷേധത്തില്‍ പങ്കെടുത്തു; ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്മാന് സസ്പെന്ഷന്
വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെന്ഷന് ഉത്തരവ് ഇറക്കിയത്
കല്പറ്റ: ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്മാന് സ്മിബിനെ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെന്ഷന് ഉത്തരവ് ഇറക്കിയത്.
കഴിഞ്ഞദിവസം നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. അപ്പോള്‍ സ്മിബിന് പൊലീസിനെതിരെ തിരിയുകയും ഉദ്യോഗസ്ഥരെ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണു കണ്ടെത്തല്‍.
ഔദ്യോഗിക ജോലി നിര്‍വ്വഹിക്കാതെ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന അക്രമത്തില്‍ പങ്കെടുത്തതിനാണ് നടപടി. ഇതു സംബന്ധിച്ചു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ വാർത്ത കൂടി വായിക്കാം ദേശാഭിമാനി ഓഫീസ് ആക്രമണം; കെഎസ്യു സംസ്ഥാന പ്രസിഡന്റ് അടക്കം 50പേര്‍ക്ക് എതിരെ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


