സംസ്ഥാനത്തെ 'കുട്ടി' പ്രസിഡന്റ് വിവാഹിതയായി; വരൻ ബ്ലോക്ക് പഞ്ചായത്ത് അം​ഗം

സംസ്ഥാനത്തെ 'കുട്ടി' പ്രസിഡന്റ് വിവാഹിതയായി; വരൻ ബ്ലോക്ക് പഞ്ചായത്ത് അം​ഗം

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:52 am IST

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് (22) വിവാഹിതയായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് അരുവാപ്പുലം ഡിവിഷൻ അംഗം വർഗീസ് ബേബിയാണ് രേഷ്മയുടെ ജീവിത പങ്കാളി. ഇന്നലെ രാവിലെ 11.30ന് പൂവൻപാറ ശാലേം മാർത്തോമ്മാ പള്ളിയിലായിരുന്നു വിവാഹം.

ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയ മകളാണ് രേഷ്മ. അരുവാപ്പുലം പാർലി വടക്കേതിൽ പിഎം ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വർഗീസ് ബേബി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം കോന്നി ഏരിയ കമ്മിറ്റിയംഗവുമാണ്. 

രേഷ്മ അരുവാപ്പുലം ലോക്കൽ കമ്മിറ്റിയംഗമാണ്. ഡിവൈഎഫ്ഐ ജില്ലാ ഘടകത്തിലും പ്രവർത്തിക്കുന്നു. 21 വയസ് പൂർത്തിയായ ദിവസമാണ് രേഷ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. തുടർന്ന് പഞ്ചായത്തംഗവും പ്രസിഡന്റുമായി.

News Now